
13 Mar 2023
എട്ട് വർഷത്തെ അക്കാദമിക് കരിക്കു ലം പൂർത്തീകരിച്ച് 15 വിദ്യാർഥികളെ സയ്യിദ് ഇബ്റാഹീം ഖലീലുൽ ഗ്രാജുവേഷൻ ഹോർണർ നൽകി ആദരിച്ചു.
മഅ്ദിൻ ഡ്രീം സ്ട്രീറ്റ് എൻവിയർ ഗ്രാൻഡ് ഗ്രാജു വേഷൻ സമ്മേളനം പ്രൗഢ ഗംഭീരമായി സമാപിച്ചു. ഏഴ് വിഷയങ്ങളിലായി എട്ട് വർഷത്തെ അക്കാദമിക് കരിക്കു ലം പൂർത്തീകരിച്ച് 15 വിദ്യാർഥികളെ കേരള മുസ്ലിം ജമാ അത്ത് ജനറൽ സെക്രട്ടറി സയ്യിദ് ഇബ്റാഹീം ഖലീലുൽ ഗ്രാജുവേഷൻ ഹോർണർ നൽകി ആദരിച്ചു.
സ്ഥാപനത്തിൽ സജ്ജീകരിച്ച ആസ്ട്രോണമി സയൻസിലെ സ്റ്റഡി മെറ്റീരിയലുകളും യുക്ലിഡിന്റെ മാത്തമാറ്റിക്കൽ കൺസെപ്റ്റുകളുടെ പ്രവർത്തന മോഡലുകളും ഇസ്ലാമിക കർമ ശാസ്ത്ര പഠനോപകരണങ്ങളും ഉൾക്കൊള്ളുന്ന പബ്ലിക് ഇൻഫോ സെന്റർ ശ്രദ്ധയമായി.
ബക്കർ ഹാജി പെൻകോ അധ്യക്ഷത വഹിച്ചു. ഓർഫനേജ് കൺട്രോൾ ബോർഡ് ചെ യർമാൻ എൻ അലി അബ്ദുള്ള ഉദ്ഘാടനവും മഅ്ദിൻ സ്കൂൾ ഓഫ് ഖുർ ആൻ ഡയറക്ടർ അബൂബക്കർ സഖാഫി മുഖ്യ പ്രഭാഷണവും നടത്തി. ഡീം സ്ട്രീറ്റ് പ്രിൻസിപ്പൽ അബ്ദു സ്സലാം സഖാഫി സ്വാഗതവും സെക്രട്ടറി സലാം കെ എസ് നന്ദിയും പറഞ്ഞു. മുഹമ്മദ് ആരിഫ് ദേശമംഗലം, മുഹമ്മദ് ഹുസൈൻ പെരുമ്പാവൂർ, ഹാഫിള് ജാഫർ തൃപ്പനച്ചി എന്നിവർ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് റാങ്കുകൾ കരസ്ഥമാക്കി.