top of page

ഡ്രീം ആർട്ട് സമാപിച്ചു

29 May 2022

സ്റ്റാൻഫോർഡ്, ഓക്സ്ഫോർഡ്, ഹാർവേർഡ് എന്നീ മൂന്ന് ഗ്രൂപ്പുകൾ യഥാക്രമം ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങൾ നേടി

ചിറമനേങ്ങാട് (തൃശ്ശൂർ) | ‘പാരമ്പര്യ അറിവാത്മാവിൻറെ ആധുനിക വേർഷൻ’ എന്ന ശീർഷകത്തിൽ മഅ്ദിൻ ഡ്രീം സ്ട്രീറ്റ് വിദ്യാർത്ഥി സംഘടന മിസ്ബാഹുൽ ഹുദാ സ്റ്റുഡൻസ് അസോസിയേഷൻ സംഘടിപ്പിച്ച ഡ്രീം ആർട്ട് 2022 സമാപിച്ചു.

സിറാജ് അസിസ്റ്റൻറ് ന്യൂസ് എഡിറ്റർ മുസ്തഫ പി എറയ്ക്കൽ ഉദ്ഘാടനം ചെയ്തു. ലാർജ്സ്റ്റ് കളക്ഷൻ ഓഫ് മിനിയേച്ചർ ബുക്സിൽ ഗിന്നസ് റെക്കോർഡ് നേടിയ സത്താർ ആദൂർ പരിപാടിയിലെ മുഖ്യാതിഥിയായിരുന്നു. കമ്പ്യൂട്ടർ കോഡിങ്ങിലൂടെ കേരളക്കരയുടെ അഭിമാനമായി മാറിയ പതിമൂന്ന് വയസ്സുകാരൻ അമീൻ പെരുമ്പാവൂർ ഗെസ്റ്റ് ഓഫ് ഹോണർ ആയ പരിപാടിയിൽ ഡ്രീം സ്ട്രീറ്റ് പ്രിൻസിപ്പൽ അബ്ദുൽ സലാം സഖാഫി കരേക്കാട് അധ്യക്ഷത വഹിച്ചു.

നൂറോളം ഇനങ്ങളിലായി 70 വിദ്യാർത്ഥികൾ മത്സരിച്ചപ്പോൾ സ്റ്റാൻഫോർഡ്, ഓക്സ്ഫോർഡ്, ഹാർവേർഡ് എന്നീ മൂന്ന് ഗ്രൂപ്പുകൾ യഥാക്രമം ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങൾ നേടി.

FEEDBACK

Thanks for submitting!

NUSRATH CAMPUS

Nellikkunnu West,

Chiramanengadu (PO)

Thrissur(dist.), Kerala

PIN: 680604

Ph: 9847002109

MENU

© Copyright 2015- 2024 | Ma'din Dream Street | All Rights Reserved 

SOCIALS

  • Facebook
  • Instagram
  • Youtube
  • Whatsapp

Ma'din Dream Street

bottom of page