
14 Mar 2023
മഅദിൻ ഡ്രീം സ്ട്രീറ്റ് പ്രഥമ ബാച്ച് വിദ്യാർത്ഥികളാണ് ഇന്നലെ (13/ 03/ 2023) ശൈഖുന ഉസ്താദിൽ നിന്ന് ഗ്രാജുവേഷൻ ഹോണർ സ്വീകരിച്ചത്.
മഅദിൻ ഡ്രീം സ്ട്രീറ്റിന് ഇത് ആനന്ദക്കുളിർമ. പ്രഥമ ബാച്ച് വിദ്യാർത്ഥികൾ സ്ഥാപനത്തിലെ പഠനം പൂർത്തീകരിച്ച് ഉപരിപഠനത്തിന് വേണ്ടി മലപ്പുറത്തുള്ള മഅ്ദിൻ അക്കാദമിയിലേക്ക് പോവുകയാണ്. മക്കൾക്ക് അന്നവും അറിവും കഴിവും നൽകാനായതിന്റെ സന്തോഷനിർവൃതിയിലാണ് സലാമുസ്താദും മറ്റു ഉസ്താദുമാരും. ശൈഖുന ഉസ്താദിനും സ്ഥാപന മേധാവികൾക്കും പറഞ്ഞറിയിക്കാനാവാത്ത വിധം ഹർഷാരവങ്ങൾ സമ്മാനിക്കാനായത്, അല്ലാഹുവിൻറെ ഉതക്കം കൊണ്ടുമാത്രമാണ്. ഈ സന്തോഷങ്ങളുടെ കാരണക്കാരൻ പ്രിയപ്പെട്ട മാളിയേക്കൽ കുഞ്ഞാപ്പു മാസ്റ്ററെ അനുസ്മരിച്ചുകൊണ്ടാണ് സമ്മേളന നഗരിക്ക് പേരിട്ടത്.
തൃശ്ശൂർ ജില്ലയിലെ ചിറമനെങ്ങാട് നെല്ലിക്കുന്നിൽ 1991ൽ കുഞ്ഞാപ്പു മാസ്റ്റർ തുടക്കം കുറിച്ച നുസ്രത്തുൽ ഇസ്‌ലാം എന്ന സ്ഥാപനം 2015ൽ ശൈഖുനാ ബദറുസ്സാദാത്ത് ഖലീൽ തങ്ങൾ ഏറ്റെടുത്തതോടെ മഅദിൻ ഡ്രീം സ്ട്രീറ്റായി മാറി.
മഅദിൻ ഡ്രീം സ്ട്രീറ്റ് പ്രഥമ ബാച്ച് വിദ്യാർത്ഥികളാണ് ഇന്നലെ (13/ 03/ 2023) ശൈഖുന ഉസ്താദിൽ നിന്ന് ഗ്രാജുവേഷൻ ഹോണർ സ്വീകരിച്ചത്.
കൃത്യമായ ഇൻറർവ്യൂ സിസ്റ്റത്തിലൂടെ എട്ടാം ക്ലാസിലേക്ക് അഡ്മിഷൻ നേടിയ വിദ്യാർഥികൾ, മത ധാർമിക വിദ്യാഭ്യാസം (Religious and Moral Knowledge), ഭൗതിക ശാസ്ത്രീയ വിദ്യാഭ്യാസം (Material and Scientific Knowledge), ഭാഷാ സാഹിത്യ പഠനം (Linguistic and Literature Study), സാങ്കേതിക വിദ്യ (Technical Study), ഗവേഷണ പരിജ്ഞാനം (Research Methodology), അവതരണ പാഠവം (Presentation Skills), ജീവിത കഴിവ് വികസന പരിശീലനം (Life Skill Development Practices) എന്നീ കോഴ്സുകൾക്ക് കീഴിലുള്ള വിഷയങ്ങളാണ് വിജയകരമായി പൂർത്തീകരിച്ചത്. ഒരു മനുഷ്യൻറെ ഭാസുരമായ ജീവിതത്തിന് ആവശ്യമായതെല്ലാം സിലബസിന്റെ ഭാഗമാണ്. ഈ സമന്വയ പഠന സംവിധാനങ്ങൾ വിദ്യാർത്ഥികളെ സമകാലികരിൽ ഉന്നതരാക്കുന്നു. സ്ഥാപനത്തിലെ വിദ്യാർത്ഥികൾ സ്വന്തമായി നിർമിച്ച റിസർച്ച് സെൻററും ഓൺ ടെക് ലാബും പ്രാക്ടികൽ ഇൻഫോ സെന്ററും(PIC) ശ്രദ്ധേയമാണ്. പാരമ്പര്യ അറിവാത്മാവിനെ അത്യാധുനിക സമൂഹത്തിൽ തിരിച്ചറിവോടെ അടയാളപ്പെടുത്തുന്ന വിദ്യാർത്ഥികളെയാണ് ലക്ഷ്യം വെക്കുന്നത്.